തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിബിഐ കൃത്യമായി കേസ് അന്വേഷിച്ചില്ല. സത്യം പുറത്ത് വരുമെന്ന് നമ്പി നാരായണന്‍ ഓര്‍ക്കണം. 'എന്‍റെ പൊലീസ് ജീവിതം" എന്ന സർവ്വീസ് സ്റ്റോറിയിലാണ് സെൻകുമാർ തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. നമ്പി നാരായണനോട് ചെയ്തത് കൊടിയ അനീതിയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം തള്ളി.
പ്രധാനമന്ത്രിയെയും സഹപ്രവർത്തകരെയും വിമർശിച്ച് സെൻകുമാർ - നമ്പി നാരായണന്‍
'എന്‍റെ പൊലീസ് ജീവിതം' എന്ന സർവ്വീസ് സ്റ്റോറിയിലൂടെ പ്രധാനമന്ത്രിയെയും സഹപ്രവർത്തകരെയും വിമർശിച്ച് മുന്‍ ഡിജിപി ടി പി സെൻകുമാർ
പ്രധാനമന്ത്രിയേയും സഹപ്രവർത്തകരേയും വിമർശിച്ച് സെൻകുമാർ
ജേക്കബ് തോമസ് പണി അറിയാത്തയാളാണെന്നും തനിക്കെതിരായ കേസുകൾക്കെല്ലാം പിന്നിൽ ജേക്കബ് തോമസാണെന്നും ഋഷിരാജ് സിംഗിന് പബ്ലിസിറ്റി പ്രേമമെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.