തിരുവനന്തപുരം: സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. അമരവിള ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി പരശുവയ്‌ക്കൽ സ്വദേശി സനൽകുമാറിന്‍റെ മകൻ അജിത്തിനാണ് (13) പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലയിൽ 21 തുന്നലുണ്ട്. കഴിഞ്ഞ 21ന് രാവിലെ 11നാണ് സംഭവം. ചികിത്സയിലായിരുന്ന അജിത്തിന് ബോധം ലഭിച്ചപ്പോഴാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സീനിയർ വിദ്യാർഥി തന്‍റെ തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നെന്ന് പിതാവിനോട് പറഞ്ഞത്.
സീനിയർ വിദ്യാർഥിയുടെ ആക്രമണം; പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ - amaravila higher secondary school
അമരവിള ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അജിത്താണ് സീനിയര്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തിന് ഇരയായത്
വിദ്യാർഥി ചികിത്സയിൽ
ഓടുന്നതിനിടെ താഴെ വീണ് മുറിവുണ്ടായെന്നാണ് സ്‌കൂൾ അധികൃതർ ആശുപത്രി അധികൃതരെയും കുട്ടിയുടെ രക്ഷാകർത്താക്കളെയും ധരിപ്പിച്ചിരുന്നത്. എന്നാൽ സ്‌കൂളിലെത്തി അധികൃതരോട് ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് സനൽകുമാർ പറഞ്ഞു. സ്‌കൂൾ അധികൃതരുമായി തർക്കമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർക്കെതിരെ സനൽകുമാർ പാറശാല പൊലീസിൽ പരാതി നൽകി. അതേസമയം വിദ്യാർഥി വീണതാണെന്ന നിലപാടില്‍ തന്നെയാണ് സ്‌കൂൾ അധികൃതർ.