തിരുവനന്തപുരം:വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഓര്‍മകള്‍ കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനമാവുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഇത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തില്‍ വച്ച് നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്: ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ അഗോള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് കണ്ടുകൊണ്ടിരിക്കുകയാണ്. പല ചിത്രങ്ങളും പകുതിയിൽ വച്ച് കട്ട് ചെയ്‌ത് ഹമാസിനെ ഭീകരന്മാരായി ചിത്രീകരിക്കുകയാണ്. ഹമാസിന്‍റെ ഇസ്രയേൽ ആക്രമണം എതിർക്കേണ്ടത് ഇസ്രയേലിനെ ന്യായീകരിച്ചു കൊണ്ടാവരുത്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ലെന്നാണ് മനസിലാക്കേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് വിലക്ക് വരുന്ന കാലത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് സഹായിക്കുന്നത് സാമൂഹ്യമാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.