കേരളം

kerala

ETV Bharat / state

കേന്ദ്ര ഏജൻസികളെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് - Senior Congress leader Salman Khurshid against central agencies

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു.

കേന്ദ്ര ഏജൻസികൾക്കെതിരെ സൽമാൻ ഖുർഷിദ്  സൽമാൻ ഖുർഷിദ് വാർത്ത  കേന്ദ്ര ഏജൻസികളെ ഭാഗികമായി ന്യായീകരിച്ചു  സംസ്ഥാന സർക്കാരിൻ്റെ നടപടികൾ സുതാര്യമായിരിക്കണം  കേന്ദ്ര ഏജൻസികളെ വിമർശിക്കുന്നത് ശരിയല്ല  Salman Khurshid against central agencies  central agencies  Salman Khurshid against Kerala government  Senior Congress leader Salman Khurshid against central agencies  Senior Congress leader Salman Khurshid NEWS
കേന്ദ്ര ഏജൻസികളെ ഭാഗികമായി ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്

By

Published : Mar 28, 2021, 4:42 PM IST

Updated : Mar 28, 2021, 5:12 PM IST

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ വിമർശിക്കുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ നടപടികൾ സുതാര്യമായിരിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർക്കുമെതിരെ സ്വർണക്കടത്ത് കേസിൽ ആരോപണം ഉയർന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നത് അംഗീകരിക്കുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറയുന്ന കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് എത് മതത്തിൻ്റെ കോഡാണ് നടപ്പിലാക്കുക എന്ന് പറയണമെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്
Last Updated : Mar 28, 2021, 5:12 PM IST

ABOUT THE AUTHOR

...view details