മുൻ എം.എൽ.എ ജോർജ് മേഴ്‌സിയർ അന്തരിച്ചു - ജോർജ് മേഴ്‌സിയർ
68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
![മുൻ എം.എൽ.എ ജോർജ് മേഴ്‌സിയർ അന്തരിച്ചു Senior Congress leader George Mercier George Mercier George Mercier passed away ജോർജ് മേഴ്‌സിയർ അന്തരിച്ചു ജോർജ് മേഴ്‌സിയർ മുതിർന്ന കോൺഗ്രസ് നേതാവ് ജോർജ് മേഴ്‌സിയർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8827847-1072-8827847-1600273420193.jpg)
മുൻ എം.എൽ.എ ജോർജ് മേഴ്‌സിയർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കോവളം മുൻ എം.എൽ.എയുമായ ജോർജ് മേഴ്‌സിയർ (68) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ൽ അദ്ദേഹം കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്നു ജോർജ് മേഴ്‌സിയർ.