തിരുവനന്തപുരം: പ്രളയം ബാധിച്ച മലപ്പുറത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സന്നദ്ധസംഘം തിങ്കളാഴ്ച പുറപ്പെടും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് സംഘം പുറപ്പെടുക. മൂത്തേടം, ചാലിയാർ, പോത്തുകൽ പഞ്ചായത്തുകളിലാണ് ശുചീകരണം നടത്തുക.
ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നാനൂറംഗ സംഘം മലപ്പുറത്തേക്ക്
മൂത്തേടം, ചാലിയാർ, പോത്തുകൽ പഞ്ചായത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തിങ്കളാഴ്‌ചയാണ് സംഘം പുറപ്പെടുക
മംഗലാപുരം, കരകുളം, പനവൂർ, പൂവച്ചൽ, കാട്ടാക്കട, പുല്ലമ്പാറ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും നെടുമങ്ങാട്, വെള്ളനാട്, വാമനപുരം ബ്ലോക്കു പഞ്ചായത്തുകളിൽ നിന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്നുമുള്ള പ്രവർത്തകർ ഉൾപ്പെട്ടതാണ് സംഘം.
സംസ്ഥാനത്തെ ദുരന്തമേഖലകളിൽ അടിയന്തര സഹായ പ്രവർത്തനങ്ങൾക്കായി ഒരു സംഘത്തെ ജില്ലാ പഞ്ചായത്ത് പരിശീലിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു പറഞ്ഞു. 83 ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി എഴുപതിലധികം ലോഡുകൾ പ്രളയബാധിത മേഖലകളിലേക്കയച്ചു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ശേഖരണ കേന്ദ്രത്തിൽ നിന്നു മാത്രം 50 ലോഡ് അയച്ചതായി വി കെ മധു പറഞ്ഞു.