തിരുവനന്തപുരം:സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാന്‍മാര്‍ക്ക് വിദേശപരിശീലനം നൽകാനുള്ള തീരുമാനം മറ്റൊന്നിന്‍റെയും പേരിലല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. സംസ്ഥാനത്ത് വളർന്നു വരുന്ന ചെറുപ്പക്കാർക്ക് എന്താണ് ലോകം എന്താണ് അവിടെ നടക്കുന്നത് എന്നതിന്‍റെ അനുഭവ സാക്ഷ്യങ്ങൾ ഉണ്ടാകണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. പ്രതിബദ്ധതയുള്ള ഒരു സർക്കാരിനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുകയുള്ളുവെന്നും കെ.ടി ജലീല്‍ പറഞ്ഞു. ആക്ഷേപങ്ങളും ആരോപണങ്ങളും സ്വാഭാവികമാണ്. അതിനെ എല്ലാം അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി സംസ്ഥാനത്തെ എല്ലാ കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിയന്‍ ചെയര്‍മാന്മാര്‍ക്ക് വിദേശപരിശീലനം; സദുദ്ദേശത്തോടെയെന്ന് കെ.ടി ജലീൽ - കെ.ടി ജലീല്‍
സംസ്ഥാനത്ത് വളർന്നു വരുന്ന ചെറുപ്പക്കാർക്ക് എന്താണ് ലോകം എന്താണ് അവിടെ നടക്കുന്നത് എന്നതിന്‍റെ അനുഭവ സാക്ഷ്യങ്ങൾ ഉണ്ടാകണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കെ.ടി ജലീൽ.
സംസ്ഥാനത്തെ 70 ഓളം സർക്കാർ ആർട്‌സ് ആന്‍റ് സയൻസ് കോളജുകളിലെ ചെയർമാൻമാരെ ലണ്ടനിലെ കാർഡിഫ് സർവകലാശാലയിൽ ഒരാഴ്ച്ചത്തെ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിനായി അപേക്ഷ ക്ഷണിച്ച് ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും ചെയ്‌തു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കോടികൾ ചെലവഴിച്ച് വിദേശ പരിശീലനം നൽകാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര വിവാദമായതിനു പിന്നാലെയാണ് സർക്കാരിന്‍റെ പുതിയ തീരുമാനം.