തിരുവനന്തപുരം: സെമി സ്പീഡ് ട്രെയിൻ പദ്ധതിയിൽ എംഡി അജിത് കുമാറിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ. അജിത് കുമാർ പദ്ധതി സംബന്ധിച്ച് 14 പത്ര പ്രസ്താവന ഇറക്കി. വിഷയത്തിൽ ഇനി പ്രതികരണം വേണ്ടെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സെമി സ്പീഡ് ട്രെയിൻ പദ്ധതി; അജിത് കുമാറിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ - ; Minister G Sudhakaran criticizes MD Ajith Kumar
നയപരമായ പ്രതികരണം ആവശ്യമുള്ള കാര്യങ്ങളിൽ സർക്കാർ പ്രതികരിക്കുമെന്നും ജി. സുധാകരൻ.
ജി.സുധാകരൻ
നയപരമായ പ്രതികരണം ആവശ്യമുള്ള കാര്യങ്ങളിൽ സർക്കാർ പ്രതികരിക്കും. അത് ഉദ്യോഗസ്ഥർ ചെയ്യുന്നത് ശരിയല്ല. ഇനിയും ശിവശങ്കർമാരെ സൃഷ്ടിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.