തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി സ്‌പീഡ് റെയില്‍വേ പദ്ധതിയുടെ അലൈൻമെന്‍റിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൊയിലാണ്ടി മുതൽ ധർമ്മടം വരെ നിലവിലുള്ള അലൈൻമെന്‍റ് മാറ്റാനും മന്ത്രിസഭ തീരുമാനം. നിലവിലെ അലൈൻമെന്‍റ് പ്രകാരം കൊയിലാണ്ടി മുതൽ ധർമ്മടം വരെ കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ ഭാഗത്തെ അലൈൻമെന്‍റില്‍ മാറ്റം വരുത്താൻ തീരുമാനിച്ചത്.
സെമി സ്‌പീഡ് റെയില്‍വെ പദ്ധതി; അലൈൻമെന്‍റിന് മന്ത്രിസഭ അംഗീകാരം
ഏകദേശം 65000 കോടി രൂപ മുടക്ക് മുതൽ പ്രതീക്ഷിക്കുന്ന പദ്ധതി 2025ൽ യാഥാർഥ്യമാക്കാനാണ് തീരുമാനം. മണിക്കൂറിൽ 200 കിലോമീറ്ററാണ് ട്രെയിനിന്‍റെ വേഗം.
സെമി സ്‌പീഡ് റെയില്‍വേ പദ്ധതി; അലൈൻമെന്‍റിന് മന്ത്രിസഭ അംഗീകാരം
ഏകദേശം 65000 കോടി രൂപ മുടക്ക് മുതൽ പ്രതീക്ഷിക്കുന്ന പദ്ധതി 2025ൽ യാഥാർഥ്യമാക്കാനാണ് തീരുമാനം. മണിക്കൂറിൽ 200 കിലോമീറ്ററാണ് ട്രെയിനിന്‍റെ വേഗം. നാല് മണിക്കൂർ കൊണ്ട് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തും. ആകെ 11 സ്റ്റേഷനുകൾ. പ്രതിദിനം 80000 യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.