തിരുവനന്തപുരം : സ്ത്രീ സംവിധായകരുടെ ശക്തമായ ആശയങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും, ദേശീയ ചലച്ചിത്ര ജൂറി അംഗവും, ഇന്ത്യൻ ഓസ്‌കർ ജൂറി അംഗവുമായ പാമ്പള്ളി.
വളരെ മികച്ച ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോക സിനിമ വിഭാഗത്തിൽ മികച്ച സിനിമകളാണുള്ളത്. ഓസ്‌കർ നോമിനേഷൻ ലഭിച്ച, അസ്‌ഗര്‍ ഫര്‍ഹാദി ചിത്രം 'എ ഹീറോ', 'ലാമ്പ്', ജാപ്പനീസ് ചിത്രം 'ഡ്രൈവ് മൈ കാർ' തുടങ്ങി നിരവധി ചിത്രങ്ങൾ മേളയിലുണ്ട്. ഇവ കാണാൻ സാധിച്ചില്ല. അതിന്‍റെ നിരാശയുണ്ട്.
സംവിധായികമാരുടെ ശക്തമായ ആശയങ്ങൾ അധികരിച്ചുള്ള ചിത്രങ്ങൾ മേളയിൽ, തെരഞ്ഞെടുപ്പ് അഭിനന്ദനാർഹം : പാമ്പള്ളി മത്സര വിഭാഗത്തിൽ അധികവും സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ്. സ്പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് ടുനൈറ്റ്' (CAMILA COMES OUT TONIGHT) ഇതിൽ എടുത്തുപറയേണ്ടതാണ്. ഒരു പെൺകുട്ടി സമൂഹത്തിലേക്ക് ഉയർന്നുവരുന്നതും 'മൈ ബോഡി മൈ ബിസിനസ് ' എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതുമാണ് കഥാപശ്ചാത്തലം.
also read: 'എന്നിവർ' സിനിമ പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം : അരുൺ പുനലൂർ
കൊവിഡ് പ്രതിസന്ധിയിൽ നിന്നും പൂർവാധികം ശക്തിയോടെയും ഉണർവോടെയും ചലച്ചിത്രമേള തിരിച്ചുവന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും പാമ്പള്ളി പറഞ്ഞു.