കെ. സുരേന്ദ്രന് സുരക്ഷാ ഭീഷണി; ഗണ്‍മാനെ അനുവദിക്കണമെന്നും ഇന്‍റലിജന്‍സ് - Intelligence cheif T K vinod kumar
സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്‍റലിജന്‍സ് മേധാവി ടി. കെ. വിനോദ് കുമാര്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി
![കെ. സുരേന്ദ്രന് സുരക്ഷാ ഭീഷണി; ഗണ്‍മാനെ അനുവദിക്കണമെന്നും ഇന്‍റലിജന്‍സ് കെ. സുരേന്ദ്രന് സുരക്ഷാ ഭീഷണിc ഗണ്‍മാനെ അനുവദിക്കണമെന്നും ഇന്‍റലിജന്‍സ് Security threat to Surendran ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഇന്‍റലിജന്‍സ് മേധാവി ടി. കെ. വിനോദ് കുമാർ Intelligence cheif T K vinod kumar BJP state secretary K surendran](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8943867-thumbnail-3x2-aa.jpg)
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്നും ഗണ്‍മാനെ അനുവദിക്കണമെന്നും സംസ്ഥാന ഇന്‍റലിജന്‍സ്. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്‍റലിജന്‍സ് മേധാവി ടി. കെ. വിനോദ് കുമാർ കോഴിക്കോട് റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഇന്‍റലിജന്‍സ് വിഭാഗമാണ് ഇന്‍റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുരേന്ദ്രന് സുരക്ഷയൊരുക്കാന്‍ ഇന്‍റലിജന്‍സ് മേധാവി നിര്‍ദേശം നല്‍കിയത്. എന്നാല്‍ തനിക്ക് സംസ്ഥാന പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാന പൊലീസില്‍ തനിക്ക് വിശ്വാസമില്ല. എന്താവശ്യത്തിനാണ് സംസ്ഥാന പൊലീസിനെ തനിക്കൊപ്പം നിയോഗിക്കുന്നതെന്ന് ആര്‍ക്കറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.