കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണം

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നഗരത്തിൽ 2,496 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്  തിരുവനന്തപുരം നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍  തിരുവനന്തപുരം  തെരഞ്ഞെടുപ്പ് ജോലികള്‍  പൊലീസ് സുരക്ഷ  പൊലീസ് സുരക്ഷ ഒരുക്കി  local body election news kerala  thiruvananthapuram local body election  security measures ensures at thiruvananthapuram  തദ്ദേശ തെരഞ്ഞെടുപ്പ് തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍

By

Published : Dec 5, 2020, 8:59 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ വിപുലമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ. നഗരത്തിൽ 338 സ്ഥാപനങ്ങളിലായി 760 പോളിങ്‌ സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിങ് കേന്ദ്രങ്ങളിലും വോട്ടിങ്‌ കഴിഞ്ഞ് മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ഡോ. ദിവ്യ ഗോപിനാഥ്, മുഹമ്മദ് ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ 2,496 പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ്‌ ജോലികൾക്കായി വിന്യസിച്ചിട്ടുണ്ടെന്നും ഉപാധ്യ പറഞ്ഞു. സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 46 ഗ്രൂപ്പ് പട്രോളിങ്‌ സംഘങ്ങളും 42 ക്രമസമാധാന പട്രോളിങ്‌ സംഘങ്ങളുമുണ്ടാവും. പ്രശ്‌ന ബാധിത മേഖലകളിൽ പ്രത്യേക പൊലീസ് പിക്കറ്റുകളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details