കേരളം

kerala

ETV Bharat / state

സെക്യൂരിറ്റി ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ചന്തവിള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അവോക്കി റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രഭാകരൻ.

By

Published : Jun 22, 2021, 10:28 AM IST

സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ  കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്  സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു  പ്രഭാകരൻ നായർ  Security guard found dead  Kinfra Film and Video Park  Security guard found dead at Kinfra Film and Video Park
സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ

തിരുവനന്തപുരം:കിൻഫ്ര ഫിലിം ആന്‍റ് വീഡിയോ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ. പൗഡിക്കോണം സ്വദേശി പ്രഭാകരൻ നായർ (66) ആണ് മരിച്ചത്. ചന്തവിള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അവോക്കി റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

ALSO READ:ഭർതൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹം രാവിലെ എട്ട് മണിക്ക് പകരക്കാരൻ എത്തിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂഴക്കൂട്ടം പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details