കേരളം

kerala

ETV Bharat / state

പൊലീസുകാർ സുരക്ഷ ഉറപ്പാക്കണം; മാർഗ നിർദ്ദേശങ്ങളുമായി ലോക്‌നാഥ് ബെഹ്റ

പൊലീസുകാർക്ക് ആവശ്യമായ വിശ്രമം ലഭിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കും. നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ചുമതല.

പൊലീസുകാർക്കും സുരക്ഷ ഉറപ്പാക്കണം  മാഗനിർദ്ദേശങ്ങളുമായി ലോക്‌നാഥ് ബെഹ്റ  ലോക്‌നാഥ് ബെഹ്റ  പൊലീസുകാർക്കും സുരക്ഷ  Security for the police  Loknath Behra
പൊലീസുകാർക്കും സുരക്ഷ ഉറപ്പാക്കണം; മാർഗനിർദ്ദേശങ്ങളുമായി ലോക്‌നാഥ് ബെഹ്റ

By

Published : Mar 27, 2020, 12:27 PM IST

Updated : Mar 27, 2020, 1:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗ നിർദ്ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്റ. പൊലീസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കുക, ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നൽകുക, കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കുക, നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കുക, പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്‌പർശിക്കാതിരിക്കുക, മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കുക എന്നിങ്ങനെയാണ് നിർദ്ദേങ്ങൾ.

നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നിയോഗിക്കുന്നതിന് ഒരു വിഭാഗം പൊലീസുകാരെ റിസര്‍വ്വ് ചെയ്‌ത് നിര്‍ത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്‍റ് കമാന്‍റന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാര്‍ ബാരക്കില്‍ത്തന്നെ തുടരേണ്ടതാണെന്നും ഡിജിപി ലോക് നാഥ് ബെഹ്റ നിർദ്ദേശിച്ചു.

Last Updated : Mar 27, 2020, 1:46 PM IST

ABOUT THE AUTHOR

...view details