കേരളം

kerala

ETV Bharat / state

രാഷ്‌ട്രപതിയുടെ സുരക്ഷ വീഴ്‌ച; ഉദ്യോഗസ്ഥനെതിരെ നടപടി - രാം നാഥ് കോവിന്ദ്

കഴിഞ്ഞ ഡിസംബറില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തിയപ്പോഴാണ് സുരക്ഷ വീഴ്‌ചയുണ്ടായത്.

Ram Nath Kovind  Ram nath kovind kerala visit  Ram nath kovind kerala visit security breach  രാഷ്‌ട്രപതിയുടെ കേരളസന്ദര്‍ശനത്തിലെ സുരക്ഷ വീഴ്‌ച  രാം നാഥ് കോവിന്ദ്  രാം നാഥ് കോവിന്ദ് കേരള സന്ദര്‍ശനം
രാഷ്‌ട്രപതിയുടെ കേരളസന്ദര്‍ശനത്തിലെ സുരക്ഷ വീഴ്‌ച; സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി

By

Published : May 8, 2022, 4:33 PM IST

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷവീഴ്‌ചയുണ്ടായ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എന്‍.വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് രാഷ്‌ട്രപതിയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷ വീഴ്‌ചയുണ്ടായത്. പിഎന്‍ പണിക്കര്‍ പ്രതിമ അനാച്ഛാദന പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയിലേക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കിടെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാഹനം കയറ്റുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ അന്നേ ദിവസം മേയറും എത്തിയിരുന്നു. അവിടെ നിന്നും രാഷ്‌ട്രപതി പുറപ്പെട്ടതിന് പിന്നാലെ യാത്ര ആരംഭിച്ച മേയറിന്‍റെ വാഹനം തുമ്പ സെന്‍റ്‌ സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വര രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായാണ് സഞ്ചരിച്ചത്. ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മേയറിന്‍റെ വാഹനം വിഐപി വാഹനങ്ങളുടെ ഇടയിലേക്ക് കയറിയത്.

പിന്നാലെ വന്ന വാഹനങ്ങള്‍ പെട്ടന്ന് ബ്രേക്കിട്ടതിനാലാണ് അന്ന് അപകടം ഒഴിവായത്. 14 വാഹനങ്ങളാണ് രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details