തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് കത്തി നശിച്ചത്. സ്വർണക്കടത്ത് കേസ് പ്രതികളായ ശിവശങ്കറിനെയും സ്വപ്നയെയും രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണിത്. കേരളത്തിന്‍റെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയല്ല അവിശ്വാസ് മേത്തയാണെന്നും ചെന്നിത്തല പരിഹസിച്ചു.
സെക്രട്ടേറിയറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് - Secreteriate fire
സ്വർണക്കടത്ത് കേസ് പ്രതികളായ ശിവശങ്കറിനെയും സ്വപ്നയെയും രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണിത്.
സെക്രട്ടേറിയറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ്
ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണം. ഇത്രയും സംഭവങ്ങൾ അരങ്ങേറിയിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരക്ഷരം മിണ്ടിയിട്ടില്ല. അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യമായി. പിണറായി വിജയൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
Last Updated : Aug 26, 2020, 12:47 PM IST