തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേയ്‌ക്ക് നടത്തിയ മാർച്ചിൽ ഇന്നും സംഘർഷം. പട്ടികജാതി മോർച്ച നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
സെക്രട്ടേറിയറ്റ് മാർച്ചിൽ ഇന്നും സംഘർഷം - yuvamoracha Secretariat March
പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടേറിയറ്റ് മാർച്ചിൽ ഇന്നും സംഘർഷം
ജനതാദൾ സെക്രട്ടേറിയറ്റിലേയ്‌ക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. സമരക്കാർക്കെതിരെ പൊലീസ് ഒന്നിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു.
Last Updated : Sep 24, 2020, 3:56 PM IST