കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റ് തീപിടിത്തം: രണ്ട് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ - രണ്ട് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹണി അറിയിച്ചു. സുപ്രധാന ഫയലുകള്‍ കത്തി നശിച്ചിട്ടില്ലെന്നും ഗസ്റ്റ്ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു

secretariat-fire-government-announces-two-investigations
സെക്രട്ടേറിയറ്റ് തീപിടിത്തം: രണ്ട് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

By

Published : Aug 25, 2020, 9:44 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതു ഭരണ വിഭാഗം പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ കേരള പൊലീസും ദുരന്ത നിവാരണ അതോറിട്ടി സെക്രട്ടറി കൗശികന്‍റെ നേതൃത്വത്തില്‍ മറ്റൊരു സംഘവും സംഭവത്തെ കുറിച്ച് വെവ്വേറെ അന്വേഷിക്കും. കൗശികന്‍റെ സംഘത്തില്‍ മറ്റ് നാല് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹണി അറിയിച്ചു. സുപ്രധാന ഫയലുകള്‍ കത്തി നശിച്ചിട്ടില്ലെന്നും ഗസ്റ്റ്ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. എന്നാല്‍ ഈ രണ്ട് അന്വേഷണങ്ങളും സ്വീകാര്യമല്ലെന്നും വേണ്ടത് എന്‍.ഐ.എ അന്വേഷണമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details