തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാമത്തെ മന്ത്രിസഭായോഗം ഇന്ന് ചേരും. 28ന് ഗവർണർ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നൽകും. കൊവിഡ് സാഹചര്യവും ലോക്ക് ഡൗണും മന്ത്രിസഭായോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഈ മാസം 30ന് ശേഷം നീട്ടണമോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്കും സർക്കാർ കടക്കും.
സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും; ലോക്ക് ഡൗണിലടക്കം ചർച്ച - പിണറായി സർക്കാർ
സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണോ എന്നതിൽ മന്ത്രിസഭയിൽ ഇന്ന് ചർച്ചകൾ നടക്കും.
മന്ത്രിസഭ യോഗം ഇന്ന്
വൈകിട്ട് ചേരുന്ന വിവിധ സമിതികളും ഇക്കാര്യം ചർച്ച ചെയ്യും. മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. മദ്യശാലകൾ തുറന്നാൽ ബെവ്‌ക്യൂ ആപ്പ് അനുവദിക്കണം എന്ന അഭിപ്രായം എക്സൈസ് വകുപ്പിൽ നിന്നും ഉയരുന്നുണ്ട്. ഈ വിഷയത്തിലും ഇന്ന് ചർച്ചകൾ നടന്നേക്കും.
Also Read:സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്