കേരളം

kerala

ETV Bharat / state

ഹെവി വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ്; ഇന്ന് മുതല്‍ പിഴ; ബസിന് അകത്തും പുറത്തും കാമറ നിര്‍ബന്ധം - kerala news updates

Seat Belt And Camera: സംസ്ഥാനത്തെ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇന്ന് മുതല്‍ നിര്‍ബന്ധം. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ചുമത്തും. ബസുകളില്‍ അകത്തും പുറത്തും കാമറ വേണം. കാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നല്‍കില്ലെന്ന് ഗതാഗത മന്ത്രി.

Seat Belt And Camera Mandatory In Heavy Vehicles  Seat Belt And Camera Mandatory  Seat Belt And Camera  സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം  ഹെവി വാഹനങ്ങളില്‍ ഇന്ന് മുതല്‍ സീറ്റ് ബെല്‍റ്റ്  കാമറപ്പിഴയില്‍ ഇളവ്  ഹെവി വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ്  ബസിന് അകത്തും പുറത്തും കാമറ നിര്‍ബന്ധം  ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ്  എഐ കാമറ  ഗതാഗത മന്ത്രി ആൻ്റണി രാജു  kerala news updates  latest news in kerala
Seat Belt And Camera Mandatory In Heavy Vehicles

By ETV Bharat Kerala Team

Published : Nov 1, 2023, 5:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും ഇന്ന് (നവംബര്‍ 1) മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനുമാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. നിയമ ലംഘനം നടത്തുന്നവർക്ക് എഐ കാമറ പിഴ ചുമത്തും.

തുടക്കത്തിൽ വഴിയിൽ തടഞ്ഞ് നിർത്തിയുള്ള പിഴ ചുമത്തൽ ഉണ്ടാകില്ല. അതേസമയം ബസുകളിൽ അകത്തും പുറത്തും കാമറ ഘടിപ്പിക്കണമെന്ന ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്ന ഇളവ് മന്ത്രി നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വരുന്ന എല്ലാ വാഹനങ്ങളും സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിച്ചിരിക്കണം.

കാമറ സ്ഥാപിക്കാനുള്ള സമയ പരിധി ഇനി നീട്ടി നൽകില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ജിപിഎസുമായി ബന്ധപ്പെടുത്തി കാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഹന അപകടങ്ങൾ നിയന്ത്രിക്കാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ബസിന്‍റെ അകവും പുറവും വ്യക്തമായി കാണാൻ കഴിയുന്ന രണ്ട് ക്ലോസ്‌ഡ് സർക്യൂട്ട് കാമറകൾ ബസുകളിൽ സ്ഥാപിക്കാനാണ് നിർദേശം. ആദ്യം ഈ വര്‍ഷം ഫെബ്രുവരി 28നകം കാമറ ഘടിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇത് മാർച്ച്‌ 31 വരെ നീട്ടി. പിന്നീട് കാലാവധി ജൂൺ 30 വരെ നീട്ടി. എന്നിട്ടും ഫലം കാണാതെ വന്നതോടെ സെപ്റ്റംബർ 30നുള്ളില്‍ കാമറ സ്ഥാപിക്കണമെന്ന് അന്ത്യശാസനം നല്‍കി. എന്നാല്‍ നിലവാരമുള്ള കാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയും വാഹന ഉടമകളും അഭ്യർഥിച്ചതോടെ ഒരിക്കല്‍ കൂടി നീട്ടി നല്‍കിയ സമയപരിധിയാണ് ഒക്ടോബർ 31.

റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും ധരിക്കാനുള്ള സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് സ്റ്റേജ് കാര്യേജ് ബസുകൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺട്രാക്‌ട് കാര്യേജുകൾക്കും കാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഇത്തരത്തിലുള്ള ഒട്ടനവധി കാമറകള്‍ ആവശ്യമായി വരും.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കും വിധത്തിൽ നിലവാരമുള്ള കാമറകളുടെ ദൗർലഭ്യമാണ് സമയപരിധി നീട്ടാൻ പ്രധാന കാരണം. ഇതുകൂടാതെ അധികമായി ആവശ്യം വന്നപ്പോൾ കമ്പനികൾ അമിത വില ഈടാക്കി ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടായതും കാമറ വാങ്ങാനുള്ള കെഎസ്‌ആർടിസിയുടെ ടെൻഡർ നടപടി പൂർത്തിയാക്കാൻ അധിക സമയം വേണ്ടിവരുന്നതും സമയ പരിധി നീട്ടിയതിനെ സ്വാധീനിച്ചു. അതേസമയം ആരോഗ്യ പ്രശ്‌നങ്ങളാൽ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും.

also read:Seat Belt And Camera Mandatory In Heavy Vehicles : ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം

ABOUT THE AUTHOR

...view details