കേരളം

kerala

ETV Bharat / state

ഇനിയൊരു കടല്‍ക്ഷോഭം താങ്ങാന്‍ വീടുകള്‍ക്ക് കെല്‍പ്പില്ല ; ഭീതിയില്‍ കണ്ണാന്തുറക്കാര്‍ - കണ്ണാന്തുറയില്‍ കടല്‍ ക്ഷോഭ ഭീതി

കണ്ണാന്തുറയിലെ നിരവധി കുടുംബങ്ങൾ സർക്കാരിന്‍റെ പാർപ്പിട പദ്ധതികളിൽ ഇനിയും ഇടം പിടിച്ചിട്ടില്ല. ജീവിക്കാൻ കടലിനെ ആശ്രയിക്കുന്ന തങ്ങളെ അതിനനുയോജ്യമായ സ്ഥലത്ത് മാറ്റി പാർപ്പിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം

sea erosion fear in kannanthura coastal area  ഭീതിയില്‍ കണ്ണാന്തുറക്കാര്‍  കണ്ണാന്തുറയില്‍ കടല്‍ ക്ഷോഭ ഭീതി  കണ്ണാന്തുറക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നു
ഇനിയൊരു കടല്‍ ക്ഷോഭം താങ്ങാന്‍ തങ്ങളുടെ വീടുകള്‍ക്ക് കെല്‍പ്പില്ല; ഭീതിയില്‍ കണ്ണാന്തുറക്കാര്‍

By

Published : May 27, 2022, 10:53 PM IST

തിരുവനന്തപുരം :മഴക്കാലമെന്നത് തീരദേശവാസികള്‍ക്ക് പരീക്ഷണഘട്ടമാണ്. കാലവർഷമെത്തുന്നതോടെ കടൽ രൗദ്രഭാവത്തിലേക്ക് മാറും. ഈ പരീക്ഷണ കാലം മറികടക്കാനുള്ള തയാറെടുപ്പിലാണ് തിരുവനന്തപുരം കണ്ണാന്തുറ തീരദേശവാസികളായ 200 ഓളം കുടുംബങ്ങള്‍.

ഇവിടെ കടൽതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടുകൾ മഴയെത്തും മുൻപേ അപകടഭീഷണിയിലാണ്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അതിശക്തമായ മഴയും തുടർന്നുണ്ടായ കടൽക്ഷോഭവും കണ്ണാന്തുറയിലെ തീരദേശവാസികളെ തെല്ലൊന്നുമല്ല വലച്ചത്. അതിന്‍റെ അവശേഷിപ്പുകള്‍ ഇന്നും അതേപടി തന്നെ അവിടെയുണ്ട്. കഴിഞ്ഞ കടലാക്രമണത്തിൽ പല വീടുകളോടും ചേർന്ന് വ്യാപകമായ മണ്ണൊലിപ്പുണ്ടായിരുന്നു.

ഇനിയൊരു കടല്‍ക്ഷോഭം താങ്ങാന്‍ വീടുകള്‍ക്ക് കെല്‍പ്പില്ല ; ഭീതിയില്‍ കണ്ണാന്തുറക്കാര്‍

ശക്തമായ തിരമാലകളെ മണൽചാക്കുകൾ നിരത്തി പ്രതിരോധിച്ചാണ് തീരദേശവാസികൾ ഇവിടെ കഴിഞ്ഞുകൂടുന്നത്. കടല്‍ക്ഷോഭം തടയാന്‍ ആവശ്യമായ കടല്‍ ഭിത്തിയോ മറ്റ് സംവിധാനങ്ങളോ ഇവിടെയില്ലെന്നതും ഭീതി വര്‍ധിപ്പിക്കുന്നു.കഴിഞ്ഞ മഴക്കാലത്ത് ശക്തമായ കടലേറ്റത്തിൽ പ്രദേശവാസിയായ പത്രോസിന്‍റെ വീട് ഭാഗികമായി തകർന്നിരുന്നു.

Also Read: Monsoon Updates Kerala | കാലവര്‍ഷം തിങ്കളാഴ്‌ചയോടെയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഈ വീട്ടിലാണ് ഇപ്പോഴും പത്രോസും കുടുംബവും കഴിയുന്നത്. ഇനിയൊരു കാലവർഷമോ, കടലാക്രമണമോ ചെറുക്കാൻ ഈ വീടിന് ശക്തിയില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് വീടുകൾ തകർന്ന കുടുംബങ്ങൾക്ക് സർക്കാർ പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണാന്തുറയിലെ നിരവധി കുടുംബങ്ങൾ സർക്കാരിന്‍റെ പാർപ്പിട പദ്ധതികളിൽ ഇനിയും ഇടം പിടിച്ചിട്ടില്ല. ജീവിക്കാൻ കടലിനെ ആശ്രയിക്കുന്ന തങ്ങളെ അതിനനുയോജ്യമായ സ്ഥലത്ത് മാറ്റി പാർപ്പിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. കാലവർഷം ഉടന്‍ തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കണ്ണാന്തുറയിലെ 200 ഓളം കുടുംബങ്ങൾ.

ABOUT THE AUTHOR

...view details