തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശന നടപടികൾ മേയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഓണ്‍ലൈന്‍ വഴി പ്രവേശനം നേടുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശന നടപടികൾ മേയ് 18ന് ആരംഭിക്കും - latest thiruvananthapuram
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഓണ്‍ലൈന്‍ വഴി പ്രവേശനം നേടുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശം മേയ് 18 ന് ആരംഭിക്കും; മുഖ്യമന്ത്രി
ഓഗസ്റ്റില്‍ അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തലെന്നും ഇത് സംസ്ഥാനത്തിന് മറ്റൊരു വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് നിരീക്ഷണത്തിനായി 27,000 കെട്ടിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.