ടിപ്പറിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം - school teacher died in an accident news
അമിത വേഗത്തിലെത്തിയ ടിപ്പർ അധ്യാപിക ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു
![ടിപ്പറിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5131005-329-5131005-1574316786627.jpg)
ടിപ്പറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപ്പുറത്ത് അധ്യാപിക ടിപ്പർ ലോറിയിടിച്ച് മരിച്ചു. പൂവാർ സ്വദേശി ബിന്ദു (36) ആണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടിപ്പർ ബിന്ദു ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബിന്ദു സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്.