തിരുവനന്തപുരം: പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി. കാട്ടാക്കട യോഗീശ്വര ക്ഷേത്രത്തിനു സമീത്തായിരുന്നു സംഭവം. ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ ഓൺലൈൻ പഠനം നടത്തുകയായിരുന്ന പ്ലസ് വൺ വിദ്യാർഥികളായ ഹരികൃഷ്‌ണൻ , അസ്‌ഹറുദ്ദീൻ, ദുർഗ്ഗാദാസ്, അഭിനവ് എന്നീ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി
ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി
തുറസായ സ്ഥലത്തിരുന്ന വിദ്യാർഥികളുടെ അടുത്തെത്തിയ കാട്ടാക്കട സിഎയും സംഘവും മർദിക്കുകയായിരുന്നു എന്നാണ് പരാതി. മോശമായ വീഡിയോ കാണുകയാണോ, കഞ്ചാവ് ഉപയോഗിക്കുന്നവരാണോ എന്നിങ്ങനെ ചോദിച്ചു കൊണ്ട് കേബിൾ ഉപയോഗിച്ച് മർദിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതു സംബന്ധിച്ച് വിദ്യാർഥികൾ മൊഴി നൽകി.
അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. കാട്ടാക്കട ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Last Updated : Jun 7, 2021, 2:05 PM IST