കേരളം

kerala

ETV Bharat / state

കൊവിഡ് വെല്ലുവിളിക്കിടെ ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം - kite victers

കൊവിഡ് കാലത്ത് ഓണ്‍ലൈനായാണ് പ്രവേശനോത്സവവും ക്ലാസുകളും.

പ്രവേശനോത്സവം  സ്‌കൂൾ  സ്‌കൂൾ പ്രവേശനോത്സവം  പിണറായി വിജയൻ  പ്രവേശനോത്സവം ഉദ്‌ഘാടനം  കൈറ്റ് വിക്‌ടേഴ്‌സ്  ഫസ്‌റ്റ് ബെല്‍  ഓണ്‍ലൈൻ പ്രവേശനോത്സവം  school opening in Kerala today  school opening  school opening in Kerala  kite victers  first bell
ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം

By

Published : Jun 1, 2021, 8:52 AM IST

തിരുവനന്തപുരം: ചിണുങ്ങി കരച്ചിലും ഒത്തു ചേരലിന്‍റെ സന്തോഷവുമില്ലാതെ സംസ്ഥാനത്ത് ഇന്ന് മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കൊവിഡ് കാലത്ത് ഓണ്‍ലൈനായാണ് പ്രവേശനോത്സവവും ക്ലാസുകളും. വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകളുടെ സംപ്രേക്ഷണം കൂടാതെ വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ ഇന്‍ററാക്‌ഷൻ സാധ്യമാക്കുന്ന സംവിധാനവും വരും ദിവസങ്ങളില്‍ ഒരുക്കും.

കഴിഞ്ഞ അധ്യയന വര്‍ഷം വിജയകരമായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് പൂര്‍ത്തിയാക്കി. അംഗന്‍വാടി കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ജൂണ്‍ ഒന്ന് മുതല്‍ നാലു വരെ രാവിലെ 10.30ന് നടക്കും. ഇതിന്‍റെ പുന:സംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ ആയിരിക്കും. കിളിക്കൊഞ്ചല്‍ എന്ന പേരിലാണ് അംഗന്‍വാടി കുട്ടികളുടെ ക്ലാസ്. പ്ലസ്‌ടു ക്ലാസുകള്‍ ജൂണ്‍ ഏഴു മുതല്‍ 11വരെ ആദ്യ ട്രയലും ജൂണ്‍ 14 മുതല്‍ 18 വരെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും. രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകുന്നേരം അഞ്ചു മണി മുതല്‍ ആറു മണിവരെയുമാണ് ക്ലാസുകള്‍. പ്ലസ്‌ടുവിന് ദിവസവും അഞ്ചു ക്ലാസുകള്‍ ഉണ്ടായിരിക്കും.

ഒന്നു മുതല്‍ 10 വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാലു വരെ ആയിരിക്കും. ഇതേക്രമത്തില്‍ ഇതേ ക്ലാസുകള്‍ ജൂണ്‍ ഏഴു മുതല്‍ ഒൻപതു വരെയും ജൂണ്‍ 10 മുതല്‍ 12 വരെയും പുന:സംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെയാണ്. ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10നും രണ്ടാം ക്ലാസുകാര്‍ക്ക് രാവിലെ 11നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30നുമാണ് ക്ലാസുകള്‍. നാലാം ക്ലാസ് (ഉച്ചയ്ക്ക് 1.30ന്), അഞ്ചാം ക്ലാസ് (ഉച്ചയ്ക്ക് ശേഷം 2 ന്), ആറാം ക്ലാസ്

(ഉച്ചക്ക് ശേഷം 2.30ന്), ഏഴാം ക്ലാസ് (വൈകിട്ട് 3ന്), എട്ടാം ക്ലാസ് (വൈകിട്ട് 3.30ന്) ഒന്‍പതാം ക്ലാസിന് വൈകുന്നേരം നാലു മുതല്‍ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും. ഫസ്‌റ്റ് ബെല്‍ ക്ലാസുകള്‍ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള അവസരം firstbell.kite.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാകും. കൈറ്റ് വിക്‌ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാകുമെന്ന് കൈറ്റ് വിക്‌ടേഴ്‌സ് സി.ഇ.ഒ അന്‍വര്‍ സാദത്ത് അറിയിച്ചു.

ABOUT THE AUTHOR

...view details