കേരളം

kerala

ETV Bharat / state

'ജാഗ്രത കൈവിടരുത്, മാസ്‌ക് മുഖ്യം': സ്‌കൂള്‍ തുറക്കലില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് - സ്‌കൂള്‍ തുറക്കലില്‍ കൊവിഡ് ജാഗ്രത നിര്‍ദേശവുമായി കേരള ആരോഗ്യവകുപ്പ്

കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം പൂര്‍ണതോതില്‍ വൈറസ്‌ മുക്തമല്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം

kerala school opening health department instructions  സ്‌കൂള്‍ തുറക്കലില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്  സ്‌കൂള്‍ തുറക്കലില്‍ കൊവിഡ് ജാഗ്രത നിര്‍ദേശവുമായി കേരള ആരോഗ്യവകുപ്പ്  kerala school opening
'ജാഗ്രത കൈവിടരുത്, മാസ്‌ക് മുഖ്യം'; സ്‌കൂള്‍ തുറക്കലില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

By

Published : May 31, 2022, 4:27 PM IST

തിരുവനന്തപുരം:സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണതോതില്‍ വൈറസില്‍ നിന്നും മുക്തമല്ല. അതിനാല്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേക്കയക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്.
  2. നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്.
  3. യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
  4. കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്‌പര്‍ശിക്കരുത്.
  5. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കൊവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
  6. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം.
  7. 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ഥികളും വാക്‌സിനെടുക്കേണ്ടതാണ്.
  8. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.
  9. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  10. സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
  11. കൊതുകിന്‍റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം.
  12. വെള്ളിയാഴ്‌ചകളില്‍ ഡ്രൈ ഡേ ആചരിക്കണം.
  13. പാഴ്‌വസ്‌തുക്കളും ആഹാര അവശിഷ്‌ടങ്ങളും വലിച്ചെറിയരുത്.
  14. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുത്തുവിടുക.
  15. ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
  16. വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം.
  17. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്.
  18. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നല്‍കണം.
  19. മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം.
  20. എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ - സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.

For All Latest Updates

ABOUT THE AUTHOR

...view details