തിരുവനന്തപുരം: ഇതുവരെ വാക്‌സിൻ എടുത്തിട്ടില്ലാത്ത അധ്യാപകരും രക്ഷിതാക്കളും സ്‌കൂളിൽ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച് ഉത്തരവ് ഒന്നും ഇറക്കുന്നില്ലെന്നും തന്‍റെ അഭിപ്രായമാണിതെന്നും മന്ത്രി പറഞ്ഞു.
ഇതുവരേയും വാക്സിനെടുത്തില്ലേ, എങ്കില്‍ സ്കൂളിലേക്ക് വരേണ്ട; അധ്യാപകരോടും രക്ഷിതാക്കളോടും മന്ത്രി - വിദ്യാഭ്യാസ മന്ത്രി
സ്‌കൂൾ തുറക്കൽ സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കും

വാക്‌സിൻ എടുക്കാത്ത അധ്യാപകരും രക്ഷിതാക്കളും സ്‌കൂളിൽ വരേണ്ട: വിദ്യാഭ്യാസ മന്ത്രി
വാക്‌സിൻ എടുക്കാത്ത അധ്യാപകരും രക്ഷിതാക്കളും സ്‌കൂളിൽ വരേണ്ട: വിദ്യാഭ്യാസ മന്ത്രി
എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. സ്‌കൂൾ തുറക്കൽ സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കും. സ്‌കൂളുകളിലെ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയായതായും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു ആശങ്കയും വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
Also Read: ജയില്‍ മോചിതനായി ആര്യന്‍ ഖാന്‍; കൊണ്ടുപോകാനെത്തിയത് ഷാരൂഖ് ഖാൻ
Last Updated : Oct 30, 2021, 1:05 PM IST