തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി. വിക്ടേഴ്സ് ചാനലിൽ മുഖ്യമന്ത്രിയുടെ ആമുഖ സന്ദേശത്തോടെയാണ് ക്ലാസുകൾക്ക് തുടക്കമായത്. സാധാരണ നിലയിൽ സ്കൂളുകളില്‍ ക്ലാസ്സുകൾ ആരംഭിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണമെന്നും അധ്യായനത്തിന്‍റെ പുതിയ മാതൃക വിജയമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അധ്യയന വർഷം ആരംഭിച്ചു; സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി - അധ്യായന വർഷത്തിന് തുടക്കം
കുട്ടികൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണമെന്നും അധ്യായനത്തിന്‍റെ പുതിയ മാതൃക വിജയമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
![പുതിയ അധ്യയന വർഷം ആരംഭിച്ചു; സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി തിരുവനന്തപുരം അധ്യായന വർഷത്തിന് തുടക്കം ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7426187-341-7426187-1590984968013.jpg)
സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി
പുതിയ അധ്യയന വർഷം ആരംഭിച്ചു; സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി
പ്ലസ് ടു വിദ്യാർഥികൾക്കാണ് ആദ്യ ക്ലാസ്. പത്ത് മണി വരെ ഇതു തുടരും. വൈകീട്ട് അഞ്ച് മണി വരെ വിവിധ സമയങ്ങളിലായായി ക്ലാസ്സുകൾ നടക്കും. അര മണിക്കൂറാണ് ക്ലാസ്സുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും വിക്ടേഴ്സിന്റെ യൂട്യൂബ് ഫെയ്സ് ബുക്ക് പേജുകളിലും ക്ലാസ്സുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും.
Last Updated : Jun 1, 2020, 10:26 AM IST