കേരളം

kerala

ETV Bharat / state

സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു

oommenchandy  congress  തിരുവനന്തപുരം  എയ്‌ഡഡ് സ്കൂളുകൾ  ഉമ്മൻ ചാണ്ടി  യു.ഡി.എഫ്
സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു

By

Published : Nov 3, 2020, 1:16 PM IST

Updated : Nov 3, 2020, 1:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുക, എയ്‌ഡഡ് സ്കൂളുകൾക്ക് എതിരായ സർക്കാർ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാത്തതും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും അതീവ ഗുരുതരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാർ ചെയ്തതുപോലെ ഒരു പ്രത്യേക പാക്കേജ് രൂപീകരിച്ച് വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു
Last Updated : Nov 3, 2020, 1:38 PM IST

ABOUT THE AUTHOR

...view details