തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ കാരണം മുടങ്ങിയ സ്കൂൾ പരീക്ഷകൾ പൂർത്തിയായി. എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, പരീക്ഷകളാണ് പൂർത്തിയായത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് പരീക്ഷ നടപടികൾ പൂർത്തിയാക്കിയത്. എസ്എസ്എൽസി പരീക്ഷകൾ ഇന്നലെയും പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമായാണ് പൂർത്തിയായത്.
സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ പൂർത്തിയായി - public exam
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് പരീക്ഷ നടപടികൾ പൂർത്തിയാക്കിയത്. എസ്എസ്എൽസി പരീക്ഷകൾ ഇന്നലെയും പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമായാണ് പൂർത്തിയായത്.
![സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ പൂർത്തിയായി sslc plus two thiruvanathapuram public exam vhsc](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7410978-474-7410978-1590847858682.jpg)
സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ പൂർത്തിയായി
13 ലക്ഷത്തോളം കുട്ടികൾ പരീക്ഷയ്ക്കായി പുറത്തിറങ്ങുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കി സുരക്ഷിതമായ പരീക്ഷ നടത്താൻ കഴിഞ്ഞത് സർക്കാരിന് ആശ്വാസമാണ്. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷ യോടൊപ്പം അവസരം നൽകും. ജൂൺ ഒന്നുമുതൽ മൂല്യനിർണ്ണയം തുടങ്ങും.