തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്ഥാനത്തെ സ്കൂൾ പ്രവേശനം ആരംഭിച്ചത്. സ്കൂളുമായി ബന്ധപ്പെട്ട് സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് പ്രവേശന നടപടിക്കായി എത്തേണ്ടത്. പ്രവേശനം നേടാൻ കുട്ടികളെ സ്കൂളിൽ എത്തിക്കേണ്ട.
സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ആരംഭിച്ചു - തിരുവനന്തപുരം വാർത്ത
സ്കൂളുമായി ബന്ധപ്പെട്ട് സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് പ്രവേശന നടപടിക്കായി എത്തേണ്ടത്.
രക്ഷിതാക്കൾ മാത്രം എത്തിയാൽ മതി. ആവശ്യമായ രേഖകളിൽ ഏതെങ്കിലും കുറവുണ്ടെങ്കില്‍ പിന്നീട് എത്തിക്കാൻ അവസരം നൽകും.പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തേതുപോലെ ആദ്യ ദിവസം തന്നെ നിരവധിപേർ പ്രവേശനത്തിന് എത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും നിരവധിപേർ പ്രവേശനത്തിനായി സ്കുളുകളെ സമീപിക്കുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിൽ കേരളം പുലർത്തിയ മികവാണ് പലരേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. പ്രവേശനം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ നിരവധി പേർ അന്വേഷണവുമായി സ്കൂളുകളിലെത്തി. ഓൺലൈനായി പ്രവേശനം നേടാനും അവസരമുണ്ട്.