തിരുവനന്തപുരം: പി വി സി ഡോ: എസ് അയ്യുബിന് യാത്രയപ്പ് നൽകിയ സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ നടപടി സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ഭാരവാഹികൾ. സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിൽ വിസി പദവിയിൽ നിന്ന് ഡോ: എം. എസ്. രാജശ്രീയെ സുപ്രീംകോടതി വിധിയെതുടർന്ന് പുറത്താക്കിയിരുന്നു. 2018ലെ യുജിസി ചട്ട പ്രകാരം വിസിയുടെ കാലാവധിക്കൊപ്പം പി വി സിയുടേയും കാലാവധി അവസാനിക്കും.
പി വി സി ഡോ. എസ് അയ്യുബിന് യാത്രയപ്പ്: സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ നടപടിയെ ചോദ്യം ചെയ്‌ത് സേവ് യൂണിവേഴ്‌സിറ്റി ഭാരവാഹികൾ - ഡോ സിസാ തോമസ്
സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണ് പി വി സി ഡോ. എസ് അയ്യുബിന് യാത്രയപ്പ് നൽകികൊണ്ട് സാങ്കേതിക സർവ്വകലാശാല രജിസ്ട്രാർ ചെയ്‌തതെന്ന് സേവ് യൂണിവേഴ്‌സിറ്റി ഭാരവാഹികൾ. നിലവിലെ താത്‌കാലിക വൈസ് ചാൻസലർ ഡോ:സിസാ തോമസ് സർവ്വകലാശാലയിൽ ഉണ്ടായിരുന്നുവെങ്കിലും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തില്ല.

എന്നാൽ ഇന്ന് വി സി സ്ഥാനം നഷ്‌ട്ടപ്പെട്ട ഡോ: എം. എസ്. രാജശ്രീക്കും പിവിസി, ഡോ: എസ്. അയ്യൂബിനും സർവകലാശാല ഔദ്യോഗിക യാത്രയയപ്പ് നൽകി. ഇന്നുവരെ വൈസ് ചാൻസലറായി തുടർന്നതായി ആലേഖനം ചെയ്‌ത മെമെൻറ്റോയും യൂണിവേഴ്‌സിറ്റിയെ പ്രധിനിധീകരിച്ച് രജിസ്ട്രാർ മുൻ വിസി ക്കും പിവിസി ക്കും നൽകി. സാങ്കേതിക സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും, ഓർഡിനൻസിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അംഗത്വം നഷ്‌ടപെട്ട സിൻഡിക്കേറ്റ് അംഗം ഐ.സാജുവും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു. നിലവിലെ താത്‌കാലിക വൈസ് ചാൻസലർ ഡോ:സിസ തോമസ് സർവ്വകലാശാലയിൽ ഉണ്ടായിരുന്നുവെങ്കിലും ചടങ്ങിൽ നിന്ന് വിട്ടു നിന്നു.
സുപ്രീംകോടതി വിധിയെ തുടർന്ന് നാല് മാസം മുൻപ് പുറത്താക്കപ്പെട്ട വിസി ക്കും പി വി സിക്കും ഇന്ന് ഔദ്യോഗിക കാലാവധി അവസാനിച്ചതായി കാണിച്ച് യാത്രയപ്പ് നൽകിയ കെടിയു രജിസ്ട്രാറുടെ നടപടി സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.