തിരുവനന്തപുരം: ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ശശി തരൂർ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ടെക്നോപാർക്ക്, വി.എസ്.എസ്.സി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പടെ അര ലക്ഷത്തിലേറെ ആളുകളെ ബാധിക്കുന്നതാണ് പ്രശ്‌നമെന്നും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ആളുകള്‍ ദുരിതം അനുഭവിക്കുകയാണെന്നും ശശി തരൂർ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടി.17 കിലോമീറ്റർ അകലെയുള്ള തമ്പാനൂർ, 12 കിലോമീറ്റർ അകലെയുള്ള പേട്ട എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി ബസുകളിൽ യാത്ര ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത് . ഇതു മൂലം യാത്രക്കാരുടെ സമയവും പണവും നഷ്‌ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ശശി തരൂർ എം.പി ലോക്‌സഭയില്‍ - തിരുവനന്തപുരം
ടെക്നോപാർക്ക്, വി.എസ്.എസ്.സി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ അര ലക്ഷത്തിലേറെ ആളുകളെ ബാധിക്കുന്നതാണ് പ്രശ്‌നമെന്നും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ആളുകള്‍ ദുരിതം അനുഭവിക്കുകയാണെന്നും ശശി തരൂർ എം പി ലോക്‌സഭയിൽ വ്യക്തമാക്കി.
![ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ശശി തരൂർ എം.പി ലോക്‌സഭയില്‍ sasi tharoor mp stop for long distance train at kazhakootam ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത് സ്റ്റോപ്പ് ശശി തരൂർ എം.പി തിരുവനന്തപുരം ശശി തരൂർ എം.പി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5255702-thumbnail-3x2-train.jpg)
ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത് സ്റ്റോപ്പ് അനുവദിക്കണം;ശശി തരൂർ എം.പി
ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ശശി തരൂർ എം.പി ലോക്‌സഭയില്‍
ഇതു സംബന്ധിച്ച് യാത്രക്കാർ നിരവധി തവണ റെയിൽവേ മന്ത്രാലയത്തിനു നിവേദനം നൽകിയിട്ടുണ്ട്. എം.പി എന്ന നിലയിൽ താൻ തന്നെ ഒരു ഡസനിലേറെ തവണ നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും തരൂർ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ ശൂന്യവേളയിൽ അപൂർവ്വമായി മാത്രമേ ലോക്‌സഭ സ്‌പീക്കർ അവസരം നൽകാറുള്ളൂ. തരൂർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്.
Last Updated : Dec 3, 2019, 6:18 PM IST