തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് അനുവാദം നൽകിയത്. 2019 ൽ സരിത എസ് നായർ ഉൾപ്പെട്ട സംഘം നെയ്യാറ്റിൻക്കര സ്വദേശിയായ അരുൺ, ഓലത്താന്നി സ്വദേശി അരുൺ നായർ എന്നിവരിൽ നിന്ന് ജോലിവാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സരിതയെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്.
തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായർ പൊലീസ് കസ്റ്റഡിയിൽ
2019 ൽ സരിത എസ് നായർ ഉൾപ്പെട്ട സംഘം നെയ്യാറ്റിൻക്കര സ്വദേശിയായ അരുൺ, ഓലത്താന്നി സ്വദേശി അരുൺ നായർ എന്നിവരിൽ നിന്ന് ജോലിവാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സരിതയെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്.
തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായർ പൊലീസ് കസ്റ്റഡിയിൽ
കെ.ടി.ഡി.സിയിലും ബീവറേജസ് കോർപറേഷനിലും ആയിരുന്നു ഇവർക്ക് ജോലി വാഗ്ദാനം നൽകിയിരുന്നത്. കേസിലെ ഒന്നാം പ്രതിയും കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതി സാജു പാലിയോട് ഇപ്പോഴും ഒളിവിലാണ് . ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated : Apr 30, 2021, 7:25 PM IST