തിരുവനന്തപുരം: ശബരിമല നിയുക്ത മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനുമായി കൂടിക്കാഴ്‌ച നടത്തി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച.
നവംബര്‍ 16നാണ് പരമേശ്വരന്‍ നമ്പൂതിരി ശബരിമലയില്‍ മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നത്. ശബരിമല മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.