കേരളം

kerala

ETV Bharat / state

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, സന്തോഷം പങ്കിടാൻ സാരംഗിൻ്റെ ഓർമകൾ മാത്രം ബാക്കി - പത്താം ക്ലാസ് വിദ്യാർഥി

വാഹനാപകടത്തിൽ ഇന്നലെ മരണപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി സാരംഗിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

Sarang sslc result  Sarang accident death  sarang  sarang full a plus  സാരംഗിൻ്റെ എസ്‌ എസ്‌ എൽ സി ഫലം  സാരംഗിൻ്റെ അവയവദാനം  സാരംഗ് അപകടമരണം  സാരംഗ്
സാരംഗിൻ്റെ എസ്‌ എസ്‌ എൽ സി ഫലം

By

Published : May 19, 2023, 6:25 PM IST

Updated : May 19, 2023, 7:10 PM IST

സാരംഗിൻ്റെ എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം : പഠിക്കാൻ മിടുക്കനായിരുന്നു സാരംഗ്.. ഇന്നലെ മരണപ്പെട്ട ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സാംരഗിനെ കുറിച്ച് അധ്യാപകർക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ഗ്രേസ് മാർക്കിന്‍റെ സഹായം പോലുമില്ലാതെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി അധ്യാപകർ ഏൽപ്പിച്ച വിശ്വാസം ശരിയാണെന്ന് സാരംഗ് തെളിയിച്ചു.

മരണത്തിന് ശേഷം ആറ് പേർക്ക് തൻ്റെ അവയവങ്ങൾ നൽകി പുതുജീവൻ നൽകിയ സാരംഗ് പഠനത്തിനപ്പുറം ജീവിതത്തിലും മറ്റുളളവർക്ക് മാതൃകയാവുകയാണ്. ഈ കഴിഞ്ഞ ആറാം തീയതി വൈകുന്നേരം അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു സാരംഗ് അപകടത്തിൽപ്പെടുന്നത്. തോട്ടക്കാട് വടക്കോട്ട് കാവ് കുന്നത്തുകോണം പാലത്തിന് സമീപത്തായിരുന്നു അപകടം.

ചികിത്സയിൽ ആയിരിക്കെ ഇടയ്‌ക്ക് ബോധം വന്നപ്പോൾ ആവശ്യപ്പെട്ടത് ഏറെ സ്നേഹിച്ച ഫുട്ബോൾ കിറ്റാണ്. ഇഷ്‌ടതാരം റൊണാൾഡോയെ പോലെ ഫുട്‌ബോൾ പ്ലെയർ ആവണമെന്ന സ്വപ്‌നവും ബാക്കി വച്ചാണ് ബുധനാഴ്‌ച രാവിലെ സാരംഗ് ചികിത്സയിലായിരിക്കെ യാത്രയായത്. മരണത്തിന് കീഴടങ്ങിയെങ്കിലും ഇന്ന് സാരംഗിൻ്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവൻ നൽകുന്നുണ്ട്.

എസ്‌ എസ്‌ എൽ സി ഫലം പ്രഖ്യാപിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രിയാണ് സാരംഗിന്‍റെ പരീക്ഷാഫലം വായിച്ചത്. 122913 എന്ന രജിസ്റ്റർ നമ്പറിൽ മികച്ച വിജയം നേടിയ സാരംഗിന് ആദരാജ്ഞലികൾ അർപ്പിച്ച മന്ത്രി അവയവദാനത്തിന് സന്നദ്ധമായി സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിയ സാരംഗിൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്‌തു.

പരീക്ഷ ഫലം വന്നതിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജും സാരംഗിന്‍റെ വിയോഗത്തിൽ ഫേസ്‌ബുക്ക് ദുഃഖം രേഖപ്പെടുത്തിയിരുന്നു. മകന്‍റെ വിയോഗത്തിന്‍റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നാണ് വീണ ജോർജ് സമൂഹ മാധ്യമത്തിൽ എഴുതിയത്.

ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂർണ രൂപം

ഇന്ന് എസ്‌ എസ്‌ എൽ സി ഫലം വരുമ്പോൾ സാരംഗ് നമ്മോടൊപ്പമില്ല. ആറ് പേർക്ക് പുതുജീവിതം നൽകി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണമടഞ്ഞ സാരംഗിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്‍റെ വിയോഗത്തിന്‍റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണ്.

also read :എസ്‌എസ്‌എല്‍സി ഫലം: 99.70 ശതമാനം വിജയം, എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 68,604 കുട്ടികള്‍

സംസ്ഥാനത്ത് ഇന്ന് എസ്‌ എസ്‌ എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ 4.19 ലക്ഷം വിദ്യാർഥികളെഴുതിയ പരീക്ഷയിൽ 99.70 ശതമാനമാണ് വിജയം. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 68,604 വിദ്യാർഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

Last Updated : May 19, 2023, 7:10 PM IST

ABOUT THE AUTHOR

...view details