കേരളം

kerala

ETV Bharat / state

മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി - കെ. ശങ്കരനാരായണപിള്ള അന്തരിച്ചു

ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

sankaranarayanapillai  K Sankaranarayanapillai dead  Ex transport minister sankaranarayanapillai  കെ. ശങ്കരനാരായണപിള്ള  കെ. ശങ്കരനാരായണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി  കെ. ശങ്കരനാരായണപിള്ള അന്തരിച്ചു  മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണപിള്ള
കെ. ശങ്കരനാരായണപിള്ള

By

Published : Jul 20, 2021, 5:39 PM IST

തിരുവനന്തപുരം: അന്തരിച്ച മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണപിള്ളക്ക് നാടിന്‍റെ ആദരം. ഗതാഗത ഭവനിലും, ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി നെടുമങ്ങാട് കെഎസ്ആർടിസി അങ്കണത്തിൽ എത്തിച്ചപ്പോൾ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.

തുടർന്ന് അദ്ദേഹത്തിന്‍റെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Also Read:ഓട്ടോ ടാക്‌സി നികുതി: കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

1987-91 കാലഘട്ടത്തിൽ നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ആയിരുന്നു കെ. ശങ്കരനാരായണപിള്ള. തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് വിജയിച്ച ഇദ്ദേഹം പിന്നീട് കോൺഗ്രസിലേക്ക് പോയിരുന്നെങ്കിലും പിന്നീട് കേരള വികാസ് എന്ന പാർട്ടി രൂപീകരിച്ചു.

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ അന്ത്യം. വൈകിട്ട് നെടുമങ്ങാട് ശാന്തി തീരത്ത് സംസ്‌കാര ചടങ്ങുകൾക്ക് അനുശോചന യോഗവും സംഘടിപ്പിക്കും. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.

ABOUT THE AUTHOR

...view details