തിരുവനന്തപുരം:"കൊലപാതകത്തിന് വഴി തെളിഞ്ഞത് തമിഴ് സിനിമകൾ കണ്ടുകൊണ്ട് . കമലഹാസന്‍റെ വിക്രം സിനിമയാണ് കൂടുതൽ കണ്ടത്". വർക്കലയിൽ 17കാരിയായ സംഗീതയെ കഴുത്തറുത്തു കൊന്ന പ്രതി ഗോപുവിന്‍റെ ( 20 ) ഉത്തരങ്ങളിൽ ഞെട്ടി പൊലീസ്.
"കൊലപാതകത്തിന് വഴിതെളിഞ്ഞത് തമിഴ് സിനിമകള്‍ കണ്ട്"; സംഗീത കൊലക്കേസ് പ്രതിയുടെ ഉത്തരത്തില്‍ ഞെട്ടി പൊലീസ് - വര്‍ക്കലയില്‍ 17കാരിയെ കൊലപ്പെടുത്തിയ സംഭവം
സംഗീത തന്നോടുള്ള പ്രണയത്തില്‍ നിന്ന് പിന്മാറിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഗോപു പൊലീസിനോട് പറഞ്ഞു
ചോദ്യം ചെയ്യലിനിടയാണ് താനുമായി പ്രണയത്തിൽ ഉണ്ടായിരുന്ന സംഗീത തന്നിൽ നിന്ന് അകന്നു പോയതാണെന്നും അതിനുള്ള പ്രതികാരമാണ് ഈ കൊലപാതകം എന്നും ഗോപു പൊലീസിനോട് സമ്മതിച്ചത്. ഐപിസി സെക്ഷൻ 302 പ്രകാരമാണ് ഗോപുവിനെതിരെ വർക്കല പൊലീസ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്.
സംഗീത തന്‍റെ കാമുകിയായിരുന്നു എന്നും പിന്നീട് തന്നിൽ നിന്ന് അകന്നു പോയതാണെന്നും ഗോപു പറഞ്ഞു. പുതിയ സിം എടുത്തതിനുശേഷം അഖില്‍ എന്ന പേരിൽ സംഗീതയുമായി ചാറ്റ് ചെയ്‌ത് സൗഹൃദം തുടങ്ങുകയായിരുന്നു. പിന്നീട് അഖിലാണ് എന്ന് പറഞ്ഞ് രാത്രി സംഗീതയുടെ വീട്ടിലെത്തിയ ശേഷം സംഗീതയോട് പുറത്തേക്ക് വരാൻ പറയുകയും ശേഷം കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആയിരുന്നു.