കേരളം

kerala

ETV Bharat / state

പരാതികൾ കേൾക്കാൻ മന്ത്രിമാരും; സാന്ത്വന സ്‌പര്‍ശം നാളെ മുതൽ - മന്ത്രിമാരുടെ സാന്ത്വന സ്‌പര്‍ശം

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും.

sandwana sparsam begin tomorrow  sandwana sparsam by kerala ministers  മന്ത്രിമാരുടെ സാന്ത്വന സ്‌പര്‍ശം  മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത്
പരാതികൾ കേൾക്കാൻ മന്ത്രിമാരും; സാന്ത്വന സ്‌പര്‍ശം നാളെ മുതൽ

By

Published : Jan 31, 2021, 5:33 PM IST

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ സാന്ത്വന സ്‌പര്‍ശം അദാലത്തുകള്‍ നാളെ മുതൽ ആരംഭിക്കും. ഫെബ്രുവരി 18 വരെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പരിപാടികൾ നടക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും.

നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ അഞ്ച് ജില്ലകളില്‍ അദാലത്ത് നടക്കും. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും അദാലത്ത് നടക്കും. ഈ ജില്ലകളിൽ ഫെബ്രുവരി രണ്ടിന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഫെബ്രുവരി 15,16,18 തീയതികളിലാണ് അദാലത്ത്. ഈ ജില്ലകളില്‍ ഫെബ്രുവരി മൂന്ന് ഉച്ച മുതല്‍ ഫെബ്രുവരി ഒമ്പത് വൈകിട്ട് വരെ പരാതി സ്വീകരിക്കും. ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്‍ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

ആദിവാസികള്‍ക്കടുത്തേക്ക് പോയി നേരിട്ടും പരാതികൾ സ്വീകരിക്കും. സാന്ത്വന സ്‌പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്‌നങ്ങള്‍ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും.

ABOUT THE AUTHOR

...view details