തിരുവനന്തപുരം: മുന്‍ ഫയര്‍ഫോഴ്‌സ് ഡിജിപി ഡോ. ബി. സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അംഗമായി പുനര്‍ നിയമനം നല്‍കി സര്‍ക്കാര്‍. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയയായ ബി. സന്ധ്യ 35 വര്‍ഷത്തെ സേവനത്തിന് ശേഷം 2023 മെയ് 31നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേരള പോലീസ് അക്കാദമി ഡയറക്‌ടര്‍ , ദക്ഷിണമേഖല, എ.ഡി.ജി.പി, എ.ഡി.ജി.പി, മോഡേണൈസേഷന്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ഡയറക്ടര്‍, എ.ഡി.ജി.പി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
മുന്‍ ഫയര്‍ഫോഴ്‌സ് ഡിജിപി ബി സന്ധ്യയ്ക്ക് പുനര്‍നിയമനം; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ - ബി സന്ധ്യക്ക് പുനര്‍ നിയമനം
Sandhya IPS Re Appointment Decides Cabinet: സംസ്ഥാന പൊലീസ് സേനയില്‍ വിവിധങ്ങളായി ചുമതലകള്‍ വഹിച്ച ഐപിഎസ് ഉദ്യോഗസ്ഥയാണ് ബി സന്ധ്യ. സംസ്ഥാന റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അംഗമായാണ് സന്ധ്യയക്ക് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയത്.
![മുന്‍ ഫയര്‍ഫോഴ്‌സ് ഡിജിപി ബി സന്ധ്യയ്ക്ക് പുനര്‍നിയമനം; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ B Sandhya IPS sandhya ips re appointed ബി സന്ധ്യക്ക് പുനര്‍ നിയമനം മന്ത്രിസഭാ തീരുമാനങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/18-01-2024/1200-675-20540605-thumbnail-16x9-sandhaya.jpg)
Published : Jan 18, 2024, 7:10 PM IST
ഒറ്റതവണ ശിക്ഷ ഇളവ് ; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് അംഗീകരിച്ചു:ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉള്‍പ്പെടാതെ) പൂര്‍ത്തിയാക്കിയ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രി സഭാ യോഗം അംഗീകരിച്ചു.
കളമശ്ശേരി സ്‌ഫോടനം; അഞ്ച ലക്ഷം വീതം നഷ്ടപരിഹാരം:കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട 3 പേരുടെ കുടുംബങ്ങള്‍ക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും.
ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് അകാല വിടുതല്‍ നല്‍കില്ല:ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷകന്‍ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്‍റെ അകാല വിടുതല്‍, ശുപാര്‍ശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചു.
സമൂഹത്തിന്‍റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തില്‍ ചൂഷണം ചെയ്‌ത ശേഷം നിഷ്‌കരുണം കെലപ്പെടുത്തുകയാണ് പ്രതി ചെയ്‌തതെന്ന് വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും വിടുതല്‍ ഹര്‍ജി നിരസിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്‌തത്.
തേനീച്ച-കടന്നല്‍ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം:തേനീച്ച-കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്‌തു. ഭേദഗതിക്ക് 25.10.2022 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി.