കേരളം

kerala

ETV Bharat / state

'പാര്‍ട്ടിക്ക് കോട്ടം വരുന്ന ഒരു വാക്കും പ്രതീക്ഷിക്കേണ്ട' ; അച്ചടക്കമുള്ള പ്രവര്‍ത്തകനായി ബിജെപിയില്‍ തുടരുമെന്ന് സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. നടപടിയെ കുറിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍

Sandeep Warrier  bjp  bjp kerala  സന്ദീപ് വാര്യര്‍  ബിജെപി സംസ്ഥാന വക്താവ്  ബിജെപി  ബിജെപി കേരളം  കെ കെ ശൈലജ
'പാര്‍ട്ടിക്ക് കോട്ടം വരുന്ന ഒരു വാക്കും പ്രതീക്ഷിക്കേണ്ട';അച്ചടക്കമുള്ള പ്രവര്‍ത്തകനായി ബിജെപിയില്‍ തുടരുമെന്ന് സന്ദീപ് വാര്യര്‍

By

Published : Oct 16, 2022, 6:55 AM IST

Updated : Oct 16, 2022, 7:07 AM IST

തിരുവനന്തപുരം :അച്ചടക്കമുളള പ്രവര്‍ത്തകനായി ബിജെപിയില്‍ തുടരുമെന്ന് സന്ദീപ് വാര്യര്‍. സംസ്ഥാന വക്താവ് എന്ന സ്ഥാനത്തുനിന്ന് നീക്കിയത് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണ്. പാര്‍ട്ടിക്ക് കോട്ടം വരുന്ന ഒരു വാക്കും തന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ട.

പറയാനുള്ള കാര്യങ്ങള്‍ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ സംസ്ഥാന അധ്യക്ഷന്‍ എല്ലാം വിശദീകരിച്ചിട്ടുണ്ട്. ആദ്യം രാജ്യം, രണ്ടാമത് പാര്‍ട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട്.

സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട്

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണം. വെറുതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല ചെയ്യേണ്ടതെന്നും സന്ദീപ് വ്യക്തമാക്കി.

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും മകന്‍റെയും അഴിമതി സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടും മറച്ചുവച്ചിരിക്കുകയാണ്. ശൈലജയുടെ മകന്‍ ലിസിത്തിനെതിരായ അഴിമതി വിജിലന്‍സ് കോടതിക്ക് ബോധ്യപ്പെട്ടിട്ടും മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ മൂടിവച്ചിരിക്കുകയാണ്. പ്രോസിക്യൂഷന്‍ നടപടി സര്‍ക്കാര്‍ തടഞ്ഞുവച്ച ശേഷമാണ് അനധികൃതമായി കിയാലില്‍ നിയമിച്ച ലിസിത്തിന് പ്രമോഷന്‍ നല്‍കിയതെന്നും സന്ദീപ് ആരോപിച്ചു.

Last Updated : Oct 16, 2022, 7:07 AM IST

ABOUT THE AUTHOR

...view details