തിരുവനന്തപുരം:മുഖ്യമന്ത്രി വിദേശത്തായിരുന്ന സമയത്ത് ഫയലുകളില്‍ അദ്ദേഹം ഒപ്പിട്ടിരുന്നെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി അമേരിക്കയില്‍ മയോക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയ 2018 സെപ്‌തംബര്‍ മൂന്നിന് അദ്ദേഹത്തിന്‍റെ ഓഫിസില്‍ ഭരണഭാഷാ വിഭാഗത്തിന്‍റെ ഫയലെത്തിയിരുന്നു. ഇ- ഫയലായല്ല, പേപ്പര്‍ ഫയലാണ് എത്തിയത്. സെപ്തംബര്‍ ഒമ്പതിന് ഇതില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായും കാണുന്നു. ഫയല്‍ സെപ്തംബര്‍ 13ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മടക്കിയയച്ചതായി രേഖകളിലുണ്ട്. മുഖ്യമന്ത്രി വിദേശത്തായിരുന്ന സമയത്ത് ആരാണ് ഈ ഫയലുകളില്‍ ഒപ്പിട്ടത് എന്നതു സംബന്ധിച്ച അന്വേഷണം വേണമെന്നാണ് സന്ദീപ് വാര്യർ ആവശ്യമുയർത്തിയത്.
മുഖ്യമന്ത്രി അമേരിക്കയില്‍ ആയിരിക്കേ ഫയലില്‍ വ്യാജ ഒപ്പിട്ടു; ആരോപണവുമായി സന്ദീപ് വാര്യര്‍
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ 2018 സെപ്‌തംബര്‍ മൂന്നിന് എത്തിയ പേപ്പര്‍ ഫയലിൽ ഒമ്പതാം തിയതി മുഖ്യമന്ത്രി ഒപ്പിട്ടതായി രേഖകളുണ്ടെന്നാണ് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം.
സന്ദീപ് വാര്യർ
മുഖ്യമന്ത്രിയുടെ ഒപ്പ് ആരോ വ്യാജമായി ഇട്ടതാണെന്നും അത് ശിവശങ്കറാണോ സ്വപ്‌ന സുരേഷാണോ ചെയ്‌തതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ ആരോപിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖപ്പെടുത്തിയാണ് ഫയലുകളില്‍ ചീഫ് സെക്രട്ടറി ഒപ്പിട്ടിരുന്നത്. അതാണ് കീഴ് വഴക്കം. കേരളം ഭരിക്കുന്നത് പിണറായി വിജയനാണോ അതോ പിണറായി വ്യാജനാണോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.