പള്ളിവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചുമാറ്റി - Sandalwood
രാവിലെ ഭാരവാഹികള്‍ പള്ളി വളപ്പില്‍ എത്തിയപ്പോഴാണ് ചന്ദനമരം മുറിച്ച് മാറ്റിയിരിക്കുന്നതായി കണ്ടത്
പള്ളിവളപ്പിൽ നിന്നും ചന്ദനമരം മുറിച്ചുമാറ്റി
തിരുവനന്തപുരം: അയിരൂപ്പാറ മരുതുംമൂട് കൊടിക്കുന്നിൽ സി.എസ്.ഐ. പള്ളിവളപ്പിലെ ചന്ദനമരം മുറിച്ച് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ പള്ളി ഭാരവാഹികളാണ് മരം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടത്. സ്ഥലം കൗണ്‍സിലറെയും പോത്തന്‍കോട് പൊലീസിനെയും വിവരമറിയിച്ചു. പോത്തൻകോട് എസ്. ഐ. രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടത്തരം വലുപ്പമുള്ള ചന്ദനമരം കട്ടർ മിഷൻ ഉപയോഗിച്ച് മുറിച്ച നിലയിലാണെന്ന് പൊലീസ് പറഞ്ഞു.