കേരളം

kerala

By

Published : Jan 26, 2020, 12:44 PM IST

ETV Bharat / state

ഭൂവുടമയുടെ കൊലപാതകം; മുഖ്യപ്രതികളിലൊരാൾ പിടിയില്‍

കൊലപ്പെടുത്തിയ സംഘത്തിലെ ഉത്തമൻ എന്ന മണികണ്‌ഠൻ നായർ, ചാരുപാറ സ്വദേശി സജു ഉൾപ്പെടെയുള്ളവരും പൊലീസ് പിടിയിലായതായി സൂചന

ഭൂവുടമ കൊലപാതകം  അമ്പലത്തിൻകാല കൊലപാതകം  മണ്ണുമാന്തിയന്ത്രം കൊലപാതകം  ചാരുപാറ വിജിന്‍  sand mafia attack
ഭൂവുടമയുടെ കൊലപാതകം; മുഖ്യപ്രതികളിലൊരാൾ പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻകാലയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളിലൊരാൾ പിടിയില്‍. മണ്ണുമാന്തിയന്ത്രത്തിന്‍റെ ഡ്രൈവർ ചാരുപാറ സ്വദേശി വിജിനാണ് ഇന്നലെ അറസ്റ്റിലായത്. സംഗീതിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഉത്തമൻ എന്ന മണികണ്‌ഠൻ നായർ, ചാരുപാറ സ്വദേശി സജു ഉൾപ്പെടെയുള്ളവരും പൊലീസ് പിടിയിലായതായി സൂചനയുണ്ട്.

ഭൂവുടമയുടെ കൊലപാതകം; മുഖ്യപ്രതികളിലൊരാൾ പിടിയില്‍

മണ്ണുമാന്തിയന്ത്രം തട്ടിയപ്പോൾ തലയ്‌ക്കേറ്റ ഗുരുതര പരിക്കും വാരിയെല്ലിലേറ്റ ക്ഷതവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രതികൾ നിരീക്ഷണത്തിലാണെന്നാണ് പൊലീസിന്‍റെ പ്രതികരണം. നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട ഇൻസ്പെക്‌ടർ ഡി.ബിജുകുമാർ തുടങ്ങിയവർക്കാണ് അന്വേഷണചുമതല.

ജനുവരി 24നായിരുന്നു സ്വന്തം സ്ഥലത്തെ മണ്ണ് കടത്തുന്നത് ചോദ്യം ചെയ്‌ത സംഗീതിനെ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കോഴി വ്യാപാരം നടത്തിയിരുന്ന സംഗീത് വ്യാപാരാവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ഭാര്യ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഘത്തിന്‍റെ ആക്രമണം.

ABOUT THE AUTHOR

...view details