പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പുകളുമായി ക്ഷേത്രങ്ങള്‍ - തിരുവനന്തപുരം വാർത്ത
തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധനയുണ്ടാവും. സാമൂഹ്യ അകലം നിർബന്ധമാണ്. കൈകാലുകൾ കഴുകിയ ശേഷമേ പ്രവേശനം അനുവദിക്കൂ.
തിരുവനന്തപുരം:ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. കർശന സുരക്ഷാ വ്യവസ്ഥകളോടെ ജൂൺ എട്ട് മുതൽ തുറക്കാമെന്നാണ് നിർദേശം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ ദർശനം അനുവദിക്കൂ. ഒരുസമയം നിശ്ചിത എണ്ണം ഭക്തർക്ക് മാത്രമാണ് പ്രവേശനം.
തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധനയുണ്ടാവും. സാമൂഹ്യ അകലം നിർബന്ധമാണ്. കൈകാലുകൾ കഴുകിയ ശേഷമേ പ്രവേശനം അനുവദിക്കൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെങ്കിലും തിങ്കളാഴ്ച തുറക്കാമെന്ന പ്രതീക്ഷയിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
പ്രധാന കവാടത്തിലൂടെ പ്രവേശനം അനുവദിക്കില്ലെന്ന് ക്ഷേത്രം മാനേജർ ഉണ്ണികൃഷ്ണൻ പറഞ്ഞു. തെക്കുഭാഗത്തെ കവാടത്തിലൂടെ കടന്ന് കുറഞ്ഞ സമയം ദർശനം നടത്തി വടക്കേ കവാടത്തിലൂടെ പുറത്തിറങ്ങണം. അതതു സമയത്തെ സർക്കാർ നിർദേശങ്ങൾ പാലിച്ചാവും ദർശനം അനുവദിക്കുകയെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
.