കേരളം

kerala

ETV Bharat / state

പാറശ്ശാലയിൽ സിപിഎം-ബിജെപി സംഘർഷം, ഒരാൾക്ക് വെട്ടേറ്റു - സിപിഎം

എസ്എഫ്ഐ  പ്രവർത്തകൻ അബുവിനാണ് വെട്ടേറ്റത്. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

പാറശ്ശാല ഇഞ്ചിവിളയിൽ സിപിഎം-ബിജെപി സംഘർഷം

By

Published : Mar 11, 2019, 4:18 AM IST

പാറശ്ശാല ഇഞ്ചിവിളയിൽ സിപിഎം-ബിജെപി സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. എസ്എഫ്ഐപ്രവർത്തകൻ അബുവിനാണ് വെട്ടേറ്റത്. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്സിപിഎം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

ഇഞ്ചിവിള ബിജെപി മണ്ഡലം വൈസ് പ്രസിഡന്‍റ് അനിലിന്‍റെവീട്ടിൽ തെരഞ്ഞെടുപ്പ് യോഗം നടന്നിരുന്നതിന് സമീപത്തായി സിപിഎം പ്രവർത്തകർ പ്രകടനമായി എത്തിയിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. ഇതിനിടയിലാണ്അബുവിന് വെട്ടേറ്റത്.പ്രവർത്തകന് വെട്ടേറ്റതോടെനിരവധി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തുകയുംബിജെപി പ്രവർത്തകരുടെ വാഹനങ്ങളും വീടുകളും അടിച്ച് തകർക്കുകയുംചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും പൊലീസ് എത്തിയെങ്കിലുംസംഘർഷത്തിന്അയവുവരുത്താൻ സാധിച്ചില്ല. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകൾ ഉൾപ്പെടെ യോഗത്തിനെത്തിയ പ്രവർത്തകരുടെ ഇരുചക്രവാഹനങ്ങളും പ്രതിഷേധക്കാർതല്ലിത്തകർത്തു. സംഘർഷത്തിൽ പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details