കാട്ടാക്കട പൂവച്ചൽ സർക്കാർ യുപി സ്കൂളിന് പിന്നിലുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പേ കാണാതായ വീട്ടമ്മയെ ബന്ധുക്കളുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കുറ്റിച്ചൽ പുള്ളോട്ടുകോണം ഷാഹിന മൻസിലിൽ സീനത്തി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളില്ലാത്ത വീട്ടിലെ കിണറ്റിൽ വീട്ടമ്മ മരിച്ച നിലയിൽ - കാട്ടാക്കട
കാട്ടാക്കട പൂവച്ചലിലാണ് സംഭവം. കുറ്റിച്ചൽ പുള്ളോട്ടുകോണം സ്വദേശി സീനത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്.
![ആളില്ലാത്ത വീട്ടിലെ കിണറ്റിൽ വീട്ടമ്മ മരിച്ച നിലയിൽ](https://etvbharatimages.akamaized.net/etvbharat/images/768-512-2752276-348-3c804e84-99cb-4765-97da-481548d6e3f0.jpg)
കഴിഞ്ഞ തിങ്കളാഴ്ച പൂവച്ചലിലെ ആശുപത്രിയിൽ ഇവരെ ബന്ധുക്കൾ ചികിത്സക്കായി കൊണ്ടുവന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയ സീനത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുക്കൾ ക്ഷേത്രോത്സവം നടക്കുന്ന സ്ഥലങ്ങളിലുൾപ്പടെ മൈക്കിലൂടെ അറിയിപ്പ് നൽകുകയും ഫോട്ടോ കാണിച്ചും അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്‌ച വൈകുന്നേരം 4 മണിയോടെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മരിച്ച ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി സീനത്ത് മാനസിക സമ്മർദ്ദം നേരിടുന്നതായി ബന്ധുക്കൾ പറഞ്ഞു. കാട്ടാക്കട അഗ്നിശമനസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി മേൽനടപടി പൂർത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.