കേരളം

kerala

ETV Bharat / state

വാനരപ്പടയുടെ പിടിയിൽ തിരുവനന്തപുരത്തെ മലയോര ഗ്രാമങ്ങള്‍

വാനരസംഘത്തെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് മലയോര നിവാസികളുടെ നിലപാട്.

വാനരപ്പടയുടെ പിടിയിലായി വെള്ളറട ഗ്രാമം

By

Published : Feb 23, 2019, 3:36 PM IST

കുരങ്ങ് ശല്യം മൂലം കിടപ്പാടം വിറ്റു പോകണ്ട അവസ്ഥയിലാണ് തിരുവനന്തപുരത്തെ വെള്ളറടയിലെയും അമ്പൂരിയിലെയും പ്രദേശവാസികള്‍. പറ്റം പറ്റമായി എത്തുന്ന കുരങ്ങന്മാർ പ്രദേശത്തെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിലൂടെ നിരവധി കർഷക കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിലുമെത്തിയിരിക്കുകയാണ്. മരച്ചീനി, വാഴ, നാളികേര കർഷകരാണ് കുരങ്ങന്മാരുടെ ശല്യം കാരണം പ്രധാനമായും ദുരിതമനുഭവിക്കുന്നത്. വീടുകളുടെ മേല്‍ക്കൂരയിലെഓടുകളും ഷീറ്റുകളും വലിച്ചിളക്കി നശിപ്പിക്കുന്നത് പ്രദേശത്തെ നിത്യ കാഴ്ചകളാണ്.പുതുതായി കൃഷിചെയ്യുന്നവയെല്ലാം പൊടിച്ചത് തളിരാകുമ്പോൾതന്നെ വാനരപ്പട നശിപ്പിക്കും. വന്യജീവി ഗണത്തിൽ ഉൾപ്പെട്ടതിനാൽ കുരങ്ങന്മാരെനേരിട്ടാൽ ഉണ്ടാകുന്നനിയമപ്രശ്നങ്ങൾ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ.

വർഷങ്ങൾക്ക്മുമ്പ് തമിഴ്നാട് വനം വകുപ്പധികൃതർ തിരുനെൽവേലി, ചുങ്കാൻകട, പാളയംകോട്ട പ്രദേശങ്ങളിൽ നിന്ന് പിടികൂടി അതിർത്തി ഗ്രാമങ്ങളിൽ തുറന്നുവിട്ട കുരങ്ങന്മാർ പെറ്റുപെരുകിയതാണ് ഇന്ന് തലവേദനകൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 9ന് കത്തിപ്പാറ ശങ്കിലിയിൽ പുഷ്പാഭായി എന്ന വീട്ടമ്മ കുരങ്ങ്ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി. എന്നിട്ടും നാളിതുവരെ സർക്കാർ തലത്തിൽ ഒരു തരത്തിലുള്ള പരിഹാരങ്ങളും ഉണ്ടായിട്ടില്ല.

വായ്പയെടുത്തും പാട്ടത്തിനെടുത്തും കൃഷിയിറക്കുന്ന കർഷകർക്ക് വാനര ശല്യത്തിൽ കൃഷി നശിച്ചാൽസർക്കാർ തലത്തിൽ നിന്നും ഒരു സഹായവും ലഭിക്കില്ലഎന്നതാണ് മറ്റൊരു പരാതി. നാട്ടുകാരുടെ നിരന്തര ശ്രമഫലമായി വനംവകുപ്പ്താൽക്കാലിക കൂടുകൾസ്ഥാപിച്ചിരുന്നെങ്കിലും അത് ഫലം കണ്ടില്ല. മലയോരമേഖലയിലെ കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണാൻ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി നൽകിയ വാക്കുകൾ ഇപ്പോഴും ജലരേഖയായി തന്നെ തുടരുകയാണ്. ക്രമാതീതമായി പെറ്റുപെരുകി ജനങ്ങളുടെ സമാധാന ജീവിതം കെടുത്തുന്ന വാനരസംഘത്തെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ്മലയോരനിവാസികൾ പറയുന്നത്..

ABOUT THE AUTHOR

...view details