കേരളം

kerala

ETV Bharat / state

കാട്ടാക്കട പുനയ്ക്കാട് ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം - robbery

ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം

By

Published : May 10, 2019, 12:24 PM IST

Updated : May 10, 2019, 1:12 PM IST

തിരുവനന്തപുരം : കാട്ടാക്കടയിൽ ക്ഷേത്ര കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് മോഷണം. പൂവച്ചൽ പേഴുംമൂട്ടിൽ പുനയ്ക്കാട് ധർമ്മ ശാസ്താ ക്ഷേത്ര കമ്മിറ്റി ഓഫീസാണ് പുലർച്ചെ കുത്തിത്തുറന്നത്. കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന 22 സ്വർണ പൊട്ടുകൾ, 3000 രൂപയുടെ നാണയങ്ങൾ, 9000 രൂപ വിലവരുന്ന നവരത്നക്കല്ല് പതിച്ച സെറ്റ് എന്നിവ മോഷണം പോയി. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യം മോഷണവിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയും കാട്ടാക്കട പൊലീസിൽ പരാതി നൽകുകയും ചെയ്തു . ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ചായക്കടയും ഈ സമയം കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കാട്ടാക്കട പുനയ്ക്കാട് ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം
Last Updated : May 10, 2019, 1:12 PM IST

ABOUT THE AUTHOR

...view details