തിരുവനന്തപുരം: മുല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയായിരുന്നു സംഘര്‍ഷം. എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന യുവാക്കള്‍, സ്ത്രീകളും കുട്ടികളും ഇരുന്നിരുന്ന ഭാഗത്തെത്തി ഡാന്‍സ് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഏതാനുംപേരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ ഒരാൾ കല്ലെടുത്ത് ജീപ്പിന്‍റെ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മറ്റുള്ളവര്‍ പൊലീസിന് നേരെ ആക്രമണം നടത്തി.
ഗാനമേളക്കിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക് - സംഘര്‍ഷം
മുല്ലൂര്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

സംഘർഷത്തിൽ വിഴിഞ്ഞം എസ്ഐ തൃദീപ് ചന്ദ്രന്‍, എഎസ്ഐ രാജന്‍, പൊലീസുകാരായ കൃഷ്ണകുമാര്‍, അജികുമാര്‍, സുധീര്‍, മനോജ്, സുമേഷ്, രതീഷ്, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മുല്ലൂർ സ്വദേശികളായ രാജേഷ് (42), അഗസ്റ്റിൻ (30), ജിത്തു (22), ശ്രീരാഗ് (22), അരുൺ (23), സന്തോഷ് (29), പുന്നക്കുളം സ്വദേശി വൈശാഖ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിക്കിടെ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തുവെന്ന് വിഴിഞ്ഞം പൊലീസ് ഇന്‍സ്പെക്ടര്‍ ടി ആർ ജിജു പറഞ്ഞു.